അറിവാണ് ഏറ്റവും വലിയ സമ്പത്ത്.
ആർക്കും കട്ടെടുത്തുകൊണ്ട് പോകാൻ കഴിയാത്തതും പകർന്ന് കൊടുത്താൽ കുറഞ്ഞു പോകാത്തതുമായ ഒരേ ഒരു സമ്പത്തേ ഈ ഭൂമിയിലുള്ളൂ. അതാണ് അറിവ് എന്ന സമ്പത്ത്. ഈ ലോകത്തെ എല്ലാ അറിവും സ്വായത്തമാക്കുക എന്ന് പറയുന്നത് ആർക്കും സാധ്യമല്ല. എന്നാൽ പുസ്തകങ്ങൾ വായിച്ചോ ജ്ഞാനികളുമായി (അറിവുള്ളവരുമായി) സംവദിച്ചോ ദിവസവും ഒരു പുതിയ അറിവ് വീതം നേടാനായാൽ ഒരു വർഷം കഴിയുമ്പോഴേക്കും 365 പുതിയ കാര്യങ്ങൾ നമ്മൾ പഠിച്ചു കഴിഞ്ഞിരിക്കും. കഴിഞ്ഞ വർഷം ഇതേ തിയതിയിൽ നമുക്ക് അജ്ഞാതമായിരുന്ന 365 പുതിയ അറിവുകൾ ഇന്ന് നമുക്ക് നേടാനായ് എന്നും പറയാം..
പണ സമ്പാദനത്തിനായി തത്രപ്പാടിൽ ഓടുന്നതിനിടക്ക് ജ്ഞാന സമ്പാദനത്തിനായും നമുക്കൽപ്പം സമയം കണ്ടെത്താനാവണം. കാരണം അറിവോളം അമൂല്യമായി മറ്റൊന്നുമില്ല എന്ന പരമാർത്ഥത്തെ തിരിച്ചറിയാനാവുന്നത് അപ്പോഴാണ്, പകരുന്തോറും അധികരിക്കുന്ന ആ സമ്പത്ത് നാളെയ്ക്കും നമുക്കുപകരിക്കും….
മുജീബുല്ല KM,
സിജി ഇൻ്റർനാഷനൽ R&D ടീം