✅വിദൂര പഠന സ്ഥാപനം/സർവകലാശാല, പ്രവേശനത്തിനുള്ള അപേക്ഷ വിളിക്കുമ്പോൾ, അപേക്ഷിക്കണം. ഓപ്പൺ യൂണിവേഴ്സിറ്റികൾ വഴിയും, യൂണിവേഴ്സിറ്റികളുടെ ഡിസ്റ്റൻസ് എജ്യൂക്കേഷൻ സ്കൂളുകൾ/കേന്ദ്രങ്ങൾ വഴിയും വിദൂരപഠന രീതിയിലെ കോഴ്സുകളിൽ പഠിക്കാം. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇ.ജി.എൻ.ഒ.യു -ഇഗ്നൗ), വിദൂരപഠന മേഖലയിലെ, മുൻനിര യൂണിവേഴ്സിറ്റിയാണ്. വിശദാംശങ്ങൾ അറിയാൻ, www.ignou.ac.in കാണണം.യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി) സ്ഥാപനമായ, ഡിസ്റ്റൻസ് എജ്യൂക്കേഷൻ ബ്യൂറോ…
തീവണ്ടിയും വിമാനങ്ങളുമൊക്കെ വ്യാപകമായതോടെ കപ്പല്‍യാത്രയുടെ പ്രാധാന്യം അല്പം കുറഞ്ഞിട്ടുണ്ടെങ്കിലും കടല്‍ വഴിയുള്ള ചരക്കുനീക്കം പതിന്മടങ്ങായി വര്‍ധിച്ചിട്ടുണ്ടിപ്പോള്‍. രാജ്യാന്തര വാണിജ്യത്തിന്റെ സിംഹഭാഗവും കടല്‍വഴിയാണ് നടക്കുന്നത്. ലോകം മുഴുവനും ചരക്കെത്തിക്കാന്‍ സാധിക്കുന്ന ആയിരക്കണക്കിന് പടുകൂറ്റന്‍ കപ്പലുകള്‍ നമ്മുടെ കടലുകളിലൂടെ രാവും പകലും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ആ കപ്പലുകളിലെല്ലാമായി ലക്ഷക്കണക്കിന് പേര്‍ ജോലി ചെയ്യുന്നുമുണ്ട്. മര്‍ച്ചന്റ് നേവി എന്ന കരിയര്‍ ശാഖയുടെ…