തളർത്താനെളുപ്പമാണ് വളർത്താൻ പ്രയാസവും

തളർത്താനെളുപ്പമാണ് വളർത്താൻ പ്രയാസവും

ലോകം കണ്ട പ്രശസ്ത ശാസ്ത്രജ്ഞനായ തോമസ് ആൽവാ എഡിസൻ്റെ ജീവിതത്തിൽ നിന്ന് നമുക്കിത് വായിച്ചെടുക്കാം….

എഡിസൻ
വൈദ്യുത ബൾബ് കണ്ടു പിടിച്ച് പരീക്ഷണങ്ങൾ നടത്തുന്ന നേരം..
ആയിരക്കണക്കിനു തവണ ആവർത്തിച്ചു പരീക്ഷിച്ചതിനു ശേഷമാണ് കുറ്റമറ്റ ഒരു ബൾബ് തയ്യാറാകുന്നത് തന്നെ.
അതിന്റെ ആദ്യ പരീക്ഷണം കാണുന്നതിന് തന്റെ സുഹൃത്തുക്കളെ ഒക്കെ പരീക്ഷണശാലയിലേക്ക് ക്ഷണിച്ചിരുന്നു എസിസൻ.

കത്തിച്ചു കാണിക്കുന്നതിനായി എഡിസൻ ആ ബൾബ് തന്റെ ഉറ്റ സുഹൃത്തിന്റെ കയ്യിൽ കൊടുത്തു… പെട്ടെന്ന്,
നിർഭാഗ്യവശാൽ സുഹൃത്തിന്റെ കയ്യിൽ നിന്നും ബൾബ് നിലത്ത് വീണുടഞ്ഞു പോയി. അന്നത്തെ പരീക്ഷണം പാളി.

എഡിസൺ ഒട്ടും നിരാശനാകാതെ മറ്റൊരു ബൾബുണ്ടാക്കി.
പിറ്റേ ദിവസവും അതേ സുഹൃത്തിന്റെ കയ്യിൽ തന്നെ ബൾബ് പിടിക്കാൻ കൊടുത്തത് കണ്ട് മറ്റുള്ളവർ അന്ധാളിച്ചു പോയി…
ഇന്നലെ ബൾബ് ഉടച്ച ഇയാളുടെ കയ്യിൽ തന്നെയാണോ വീണ്ടും കൊടുക്കുന്നതെന്ന് അവർ ചോദിക്കുകയും ചെയ്തു.

ഇത് കേട്ട് പതറാതെ എഡിസൻ പുഞ്ചിരിച്ച് കൊണ്ട് അവരോട്‌ പറഞ്ഞു.
ഇന്നലെ ഇയാളുടെ ഭാവം നിങ്ങൾ കണ്ടതല്ലേ…
ബൾബിനൊപ്പം ഇയാളുടെ മനസ്സും ആത്മവിശ്വാസവും തകർന്നു പോയിട്ടുണ്ട്…

എനിക്ക് ഈ ബൾബ് വീണ്ടും നിർമിക്കാൻ 24 മണിക്കൂർ മതി..

എന്നാൽ ഞാനിത് ഇയാൾക്ക് വീണ്ടും നൽകിയില്ലെങ്കിൽ ഇയാളുടെ മനസ്സിലെ ആത്മവിശ്വാസം വീണ്ടെടുക്കാൻ 24 മണിക്കൂർ പോയിട്ട് 24 വർഷം പോലും മതിയാകില്ല…
ആത്മവിശ്വാസം തകർക്കാനല്ല നമ്മൾ ശ്രമിക്കേണ്ടത്, അത് വളർത്തി എടുക്കാനാണ്.

✍️മുജീബുല്ല KM
സിജി ഇൻറർനാഷനൽ കരിയർ ടീം