കഥ പറയുന്നതല്ല ഞാൻ, ചെറിയ ശാസ്ത്ര സത്യത്തിലൂടെ നിങ്ങളെ ഒന്നുണർത്തുകയാണ്.

ഇരുനൂറു മുതല്‍ മുന്നൂറു ദശലക്ഷം വരെ ബീജങ്ങളാണ്
ഒരു ലൈംഗികബന്ധത്തിന് ശേഷം സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കപ്പെടുന്നത്……!

ആ ബീജങ്ങളെല്ലാം അണ്ഡത്തെ ലക്ഷ്യമാക്കി നീന്തിത്തുടങ്ങും….!

ഇങ്ങനെ പുറപ്പെടുന്ന മുന്നൂറു ദശലക്ഷം ബീജങ്ങളില്‍ ഏറിവന്നാല്‍ കേവലം അഞ്ഞൂറ് എണ്ണം ബീജങ്ങള്‍ മാത്രമാണ് ലക്ഷ്യത്തില്‍ എത്തിച്ചേരുന്നത്…..

ബാക്കിയൊക്കെ വഴിയില്‍ തളര്‍ന്നും ക്ഷീണിച്ചും പരാജയപ്പെട്ടു പോകുന്നു……

അങ്ങനെ എത്തിപ്പെടുന്ന അഞ്ഞൂറ് ബീജങ്ങളില്‍ നിന്ന് വെറും ഒരു ബീജത്തിന് മാത്രമേ അണ്ഡത്തിന്‍റെ തൊലി ഭേദിച്ച് സങ്കലനം നടത്താന്‍ കഴിയുകയുള്ളൂ…..!

അങ്ങിനെ സങ്കലനം നടന്ന് വിജയിയായി വന്നത് നിങ്ങളായിരുന്നു!!

ഇതെപ്പറ്റി നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

നിങ്ങള്‍ ഒരു ഓട്ടപ്പന്തയം ജയിച്ചത്‌
കണ്ണുകള്‍ ഇല്ലാതെയാണ്..

നിങ്ങള്‍ പന്തയം ജയിച്ചത്‌ യാതൊരു സര്‍ട്ടിഫിക്കറ്റും നേടാതെയാണ്‌,

ഒരു വിരലടയാളവും ഇല്ലാതെയാണ്
നിങ്ങള്‍ ആ മത്സരത്തില്‍ പങ്കെടുത്തത്,…!

നിങ്ങള്‍ക്ക് യാതൊരു വിദ്യാഭ്യാസ യോഗ്യതയും ഉണ്ടായിരുന്നില്ല…

എന്നിട്ടും നിങ്ങള്‍ ജയിച്ചു….

ആരും സഹായത്തിനുണ്ടായിരുന്നില്ല, എന്നിട്ടും നിങ്ങള്‍ നേടി……!

പിന്നെ എന്തിനാണ് നിങ്ങള്‍ ഇപ്പോള്‍, ഈ മുതിർന്ന നേരങ്ങളിൽ പരാജയത്തെ ഭയപ്പെടുന്നത്….?

നിങ്ങള്‍ക്കിപ്പോള്‍ കണ്ണുകളുണ്ട്, കൈകളുണ്ട്, കാലുകളുണ്ട്, വിദ്യാഭ്യാസവും സര്‍ട്ടിഫിക്കറ്റുകളുമുണ്ട്…..! നിങ്ങളുടെ സഹായത്തിനു ആളുകളുമുണ്ട്.

ഇപ്പോൾ നിങ്ങൾക്ക് സ്വന്തമായി ഒരു പ്ലാന്‍ ഉണ്ട്.

സ്വപ്നവും വിഷനും ഉണ്ട്. ….!

ഇതൊന്നുമില്ലാതിരുന്നിട്ടും

അന്ന് നിങ്ങള്‍ പിന്തിരിഞ്ഞില്ല,

നിങ്ങള്‍ വിജയിക്കുകയും ചെയ്തു.

ഇന്ന് നിങ്ങള്‍ പിന്തിരിയുകയെന്നാല്‍

നിങ്ങളെ സൃഷ്ടിച്ചവനോടുള്ള നിന്ദയാണ്…..!

ഇപ്പോള്‍ നിങ്ങള്‍ കാണുന്നത് എന്തെങ്കിലും ആവട്ടെ,

അന്ന് അമ്മയുടെ ഗര്‍ഭപാത്രത്തിലെ വിജയി നിങ്ങള്‍ ആയിരുന്നു എന്നതാണ് സത്യം, നിങ്ങള്‍ മാത്രമായിരുന്നു …

എപ്പോഴാണോ തോറ്റുപോയവന് ഈ ഭൂമിയിൽ അഭിപ്രായസ്വാതന്ത്ര്യങ്ങൾ ഇല്ല എന്നു കരുതി നിശബ്ദരായി ഇരിക്കുന്നത്‌,
അപ്പോഴാണ് നിങ്ങൾ യഥാർത്ഥത്തിൽ തോൽക്കുന്നത് .

ഈ ഭൂമി ജയിച്ചവർക്ക് മാത്രമല്ല, ജയിക്കാനായി പൊരുതുന്നവർക്ക് കൂടി ഉള്ളതാണ് എന്നറിയുക….

മുജീബുല്ല KM
സിജി ഇൻ്റർനാഷനൽ കരിയർ R&D ടീം

ഡിസമ്പർ 6, 2020

Related Posts

Leave a Reply

Your email address will not be published. Required fields are marked *