ചെറിയൊരു ഉദാഹരണമിതാ…

അമേരിക്കയുടെ സ്പേസ് ഓര്‍ഗനൈസേഷനായ നാസ, ബഹിരാകാശ യാത്രികരെ ബഹിരാകാശത്തേയ്ക്ക് അയക്കുവാന്‍ തയ്യാറെടുത്തപ്പോള്‍ നേരിട്ട പ്രധാന പ്രശ്നങ്ങളിലൊന്നായിരുന്നു പൂജ്യം ഗ്രാവിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന പേന കണ്ടുപിടിക്കുക എന്നത്. കാരണം പൂജ്യം ഗ്രാവിറ്റിയില്‍ പേനയിലെ മഷി പേപ്പറിലേക്ക് പടരുകയില്ല. പേപ്പറിൽ വിവരങ്ങൾ പകർത്താനായി വഴികൾ തേടി അവസാനം ഏകദേശം പത്തു വര്‍ഷവും 12 മില്യന്‍ ഡോളറും ചെലവഴിച്ച് അമേരിക്കക്കാര്‍ സ്പേസില്‍ ഉപയോഗിക്കുവാന്‍ പറ്റുന്ന ഒരു പേനയെ കണ്ടുപിടിച്ചു.

കാലങ്ങൾക്ക് ശേഷം റഷ്യക്കാര്‍ ബഹിരാകാശത്ത് പോയപ്പോള്‍ ചെയ്തതെന്താണെന്നോ? അവര്‍ പേനയ്ക്കു പകരം പെന്‍സില്‍ ഉപയോഗിച്ചു. എല്ലാ വിവരങ്ങളും കടലാസുകളിലേക്ക് എളുപ്പം പകർന്നു. എത്ര സിംപിള്‍ സൊല്യൂഷന്‍.

പലപ്പോഴും നമ്മുടെ ജീവിതത്തിലും നമ്മള്‍ ഇങ്ങനെയൊക്കെയാണ്.
വളരെ സിംപിളായി പരിഹരിക്കാവുന്ന പ്രശ്നങ്ങളേ നമ്മുടെ ജീവിതത്തിലുണ്ടാകൂ. പക്ഷെ നമ്മള്‍ അതിനെക്കുറി ച്ച് കൂലങ്കഷമായി ചിന്തിച്ച് നമ്മുടെ ജീവിതകാലം മുഴുവന്‍ പ്രശ്നപരിഹാരം തേടി അലഞ്ഞു കൊണ്ടേയിരിക്കും.

എനിക്ക് ഒരുപാട് പഠിക്കാന്‍ പറ്റിയില്ല, എനിക്ക് നല്ല ജോലി കിട്ടിയില്ല, എൻ്റെ വീട് ചെറുതാണ്, എനിക്ക് വേണ്ടത്ര സമ്പത്തില്ല,
എനിക്ക് നല്ല കാറോ, ബൈക്കോ ഇല്ല, ഞാന്‍ സാധാരണ സ്കൂളിലാണ് പഠിക്കുന്നത് / പഠിച്ചത് എന്നൊക്കെ നമ്മള്‍ നിരന്തരം ചിന്തിച്ചുകൂട്ടാറുണ്ട്. ഈ പ്രശ്നങ്ങള്‍ക്കൊക്കെ പരിഹാരം കാണുവാനാണ് നാം നമ്മുടെ അദ്ധ്വാനവും ആയുസ്സും ആരോഗ്യവും ഒക്കെ ചിലവഴിക്കുന്നത്. എന്നിട്ടും നമ്മുടെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കുന്നുമില്ല,

ജീവിതത്തിലെ പ്രാധാന്യം നല്കേണ്ട കാര്യങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്കാതെ, നിസ്സാരമായിക്കണ്ട് അവയെ പലപ്പോഴും തള്ളിക്കളയുന്നതാണ് വിജയങ്ങള്‍/ ഫൈനൽ സൊലുഷനുകൾ നമുക്ക് അന്യമാകുവാനുള്ള കാരണം. ഈ മനോഭാവത്തെ എന്ന് നമ്മിൽ നിന്ന് മാറ്റാനാകുന്നുവോ, അന്ന് നമ്മുടെ കർമ്മങ്ങൾക്ക് ഫലപ്രാപ്തിയുണ്ടാവും; മുഖങ്ങളിൽ പുഞ്ചിരി നിറയും. മന:സമാധാനമുണ്ടാവും.

✍️ ©️മുജീബുല്ല KM
സിജി ഇൻ്റർനാഷനൽ കരിയർ R&D ടീം

Related Posts

Leave a Reply

Your email address will not be published. Required fields are marked *