കേരളത്തിൽ ഫോറൻസിക് സയൻസിൽ മാസ്റ്റർ ബിരുദ പഠനത്തിന് അവസരമൊരുക്കി കൊച്ചി കുസാറ്റും

കേരളത്തിൽ ഫോറൻസിക് സയൻസിൽ മാസ്റ്റർ ബിരുദ പഠനത്തിന് അവസരമൊരുക്കി കൊച്ചി കുസാറ്റും

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല കേരള പോലീസ് അക്കാദമി യുടെ സഹകരണത്തോടെ ആരംഭിക്കുന്ന എം.എസ്.സി ഫോറൻസിക് സയൻസ് കോഴ്സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

കേരള പോലീസ് അക്കാദമി സ്പോൺസർ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ (5), ഭിന്നശേഷി (1), ഇ ഡബ്ലിയു എസ് (2), ട്രാൻസ്ജെൻഡർ (2) വിഭാഗങ്ങൾക്ക് സംവര ണം ചെയ്തിട്ടുള്ളവ കൂടാതെ 15 സീറ്റുകളിലേക്കാണ് പ്രവേശനം നടത്തുക. ആകെ 25 സീറ്റ് (15 ജനറലും 10 സൂപ്പർ ന്യൂമറിയും) രണ്ടു വർഷം ദൈർഘ്യമുള്ള കോഴ്സിന് നാല് സെമസ്റ്ററു കളാണുള്ളത്.

യോഗ്യത:

അംഗീകൃത സർവ്വകലാശാലയിൽ നിന്ന് 55% ൽ കുറയാത്ത മാർക്ക്/ഗ്രേഡോടെ ബി.എസ് സി/ബി.വോക് ഫോറൻസിക് സയൻസ്, ബി.വോക് അപ്ലൈഡ് മൈക്രോ ബയോളജി & ഫോറൻസിക് സയൻസ്, ബിഎസ്സി സുവോളജി/ബോട്ടണി/കെമിസ്ട്രി/ഫിസിക്സ്/മൈക്രോബയോളജി/മെഡിക്കൽ മൈക്രോബയോളജി/ബയോകെമിസ്ട്രി/മെഡിക്കൽ ബയോടെക്നോളജി/ബയോടെക്നോളജി/ജനറ്റിക്സ്/കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി , ബി.ടെക്. കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി, ബി.സി.എ. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. സംവരണവിഭാഗത്തിൽ പെട്ടവർക്ക് നിയമാനുസൃ ത ഇളവ് ലഭിക്കും.

അപേക്ഷാഫീസ്:

ജനറൽ, ഒ.ബി.സി. വിഭാഗത്തിലുള്ള വർക്ക് 1100 രൂപയും കേരള എസ്.സി/എസ്.ടി. വിഭാഗത്തിൽ പെട്ടവർക്ക് 500 രൂപയുമാണ്. നിലവിൽ കുസാറ്റിലെ മറ്റു പി.ജി. കോഴ്സുകൾക്ക് അപേക്ഷിച്ചിട്ടുള്ളവർക്കും പുതിയ കോഴ്സിന് അപേക്ഷിക്കാം.

അവസാന തീയതി ഒക്ടോബർ 26 ആണ്.

വിശദ വിവരങ്ങളും അപേക്ഷാ ഫോമും കുസാറ്റിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.cusat.ac.in ലൂടെ https://admissions.cusat.ac.in/forensic/ ൽ ലഭ്യമാണ്.

സിജി ഇൻ്റർനാഷനൽ കരിയർ R&D ടീം