ജീവിത വിജയത്തിന്…

ജീവിത വിജയത്തിന്…

ഇരുട്ടിനെ ഇരുട്ട് കൊണ്ട് ഒരിക്കലും നേരിടാനാവില്ല. പ്രകാശം കൊണ്ട് മാത്രമെ ഇരുട്ട്’ നീങ്ങുകയുള്ളു.

അതുപോലെ വെറുപ്പിനെ വെറുപ്പ് കൊണ്ട് ഇല്ലായ്മ ചെയ്യാൻ കഴിയില്ല. സ്നേഹം കൊണ്ട് മാത്രമെ വെറുപ്പിനെ ഇല്ലാതാക്കാൻ കഴിയുള്ളു….

അതുകൊണ്ട് ആരെയും വെറുക്കരുത്, പകരം നമുക്ക് എല്ലാവരെയും സ്നേഹിക്കാം…. എല്ലാവരോടും പുഞ്ചിരിക്കാം….
എല്ലാവരെയും നൻമ മുഖത്തോടെ കാണാം…. അന്യനെ അനിയനാക്കിക്കൊണ്ട് ജീവിക്കാം…

പൈസയുടെയോ, സമയത്തിന്റെയോ ചെലവില്ലാത്ത കാര്യമാണിത്.

അങ്ങിനെ ശുദ്ധമായ ഒരു മനസിന്റെ ഉടമയായി നമുക്ക് മാറാൻ ശ്രമിക്കാം. എങ്കിൽ ജീവിതത്തിൽ പരാജയമെന്തെന്നു നമ്മൾ അറിയുകപോലും ഇല്ല.

അതല്ലേ നമ്മുടെ ജീവിതത്തിലെ വിജയമാവേണ്ടത്. അതിനാകാം നമ്മുടെ പരിശ്രമം.

✍️മുജീബുല്ല KM
സിജി ഇൻറർനാഷനൽ കരിയർ R&D ടീം
ഡിസംബർ 11, 2020