നിരാശ വേണ്ട, ശൂഭാപ്തിക്കാരനാവുക.
സിജി കരിയർ ഡിവിഷൻ്റെ
7.11.2021 ഞായറാഴ്ച സന്ദേശം.
ഒരു കഥയിലൂടെ ഇത് പറയട്ടെ.
ഒരു മനുഷ്യൻ വളരെ ദുഖത്തോടെ ഒരു മൈതാനത്തു ഇരിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ അടുത്തേക്ക് ഒരു മനുഷ്യൻ വന്നു ഇരുന്നു. ഇങ്ങനെ സങ്കടപ്പെട്ടിരിക്കുന്ന കാര്യം എന്തെന്ന് അദ്ദേഹം അയാളോട് ചോദിച്ചു.
അപ്പോൾ അയാൾ പറഞ്ഞു,
” ഞാൻ ഒരു പരമ ദരിദ്രൻ ആണ്, എനിക്ക് ദാരിദ്ര്യത്തിൽ ജീവിക്കാൻ ആണ് വിധി”.
ഇത് കേട്ട ആ മനുഷ്യൻ പറഞ്ഞു,
“എന്താണ് പറയുന്നത്, നിങ്ങൾക്ക് രണ്ടു കൈയില്ലേ, രണ്ടു കാലില്ലേ, കണ്ണുകൾ ഇല്ലേ, താങ്കളുടെ ശരീരത്തിനുള്ളിൽ എത്രെയോ അത്ഭുതപ്പെടുത്തുന്ന, അതിശയപെടുത്തുന്ന എത്രയോ നാഡികൾ സന്ധികൾ ഇല്ലേ…,
നാഡികളിൽ കൂടി നടക്കുന്ന എത്രയോ രക്ത സഞ്ചാര പ്രവർത്തനങ്ങളെ അറിയുന്നില്ലേ…, ഇങ്ങനെ എല്ലാം ഉള്ള താങ്കൾ എങ്ങനെയാ ഒന്നുമില്ലാത്ത ദരിദ്രൻ ആകുന്നത്,,,,,
ഇവയേക്കാൾ കൂടുതൽ വിലപിടിപ്പുള്ള എന്ത് കാര്യം ആണ് ലോകത്തുള്ളത്.”..
ആ മനുഷ്യൻ വീണ്ടും തുടർന്നു:
“ഒരു മനുഷ്യൻ ദരിദ്രൻ ആകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവരവർ തന്നെ ആണ്..
ധാരാളം സമ്പത്തുള്ള ആൾക്കാർ മറ്റു പല കാര്യങ്ങളിലും ദരിദ്രരായിരിക്കും…
അവർക്കു ചിലപ്പോൾ പണം ഉണ്ടെങ്കിൽ കൂടി, സമാധാനം കാണണമെന്നില്ല…
അവർ അതിൽ ദരിദ്രരാണ്…
ചിലപ്പോൾ ചിലർക്ക് പണം കുറവെങ്കിലും സമാധാനം കുടുംബത്തിൽ കാണും…
അവർ അതിൽ സമ്പന്നർ ആണ്…
പണം മാത്രം വിലയിരുത്തി ഒരാളെ ദരിദ്രനോ, സമ്പന്നനോ വിലയിരുത്തേണ്ടതില്ല….”
മറിച്ച്, ലോകത്ത് ജീവിച്ച് കൊണ്ടിരിക്കുന്ന ഓരോരുത്തരുടെയും കാഴ്ചപ്പാടാണ് ഒരാളെ ദരിദ്രനും, സമ്പന്നനും ആക്കുന്നത്…
സുഹൃത്തേ, നിങ്ങൾക്ക് പണത്തിൽ ആണ് കുറവ് എങ്കിൽ അത് നികത്താൻ ലോകത്തു എന്തെല്ലാം സാധ്യതകൾ ഉണ്ട്,,,
അത് എന്താണെന്നു സ്വയം ആലോചിക്കുക, അപ്പോൾ അതിനുള്ള വഴിയും തെളിയും…
അത് പോലെ സമാധാനമില്ലായ്മയോ മറ്റു പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അത് എങ്ങനെ പരിഹരിക്കും എന്നതിനെ പറ്റിയും ചിന്തിക്കുക….
അപ്പോൾ അതിനുള്ള വഴിയും തെളിയും….
പരിഹാരം ഇല്ലാത്ത പ്രശ്നങ്ങൾ ഈ ലോകത്തു ഇല്ല താനും…
അത് കണ്ടെത്തുന്നത് ആണ് ഒരാളുടെ കഴിവ്…
പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, ആ പ്രശ്നത്തിലേക്ക് അല്ല ശ്രദ്ധ കൊടുക്കേണ്ടത്… മറിച്ച്, അതിനുള്ള പരിഹാരം എവിടെ കിട്ടും എന്നതിനെ പറ്റി ആണ് ചിന്തിക്കേണ്ടത്..”
ഇത്രെയും പറഞ്ഞു കൊണ്ട് ആ മനുഷ്യൻ നടന്നകന്നു…
ദുഖിച്ചിരുന്ന ആ ചെറുപ്പക്കാരൻ ഇതൊക്കെ കേട്ട് ഒരു പുത്തൻ ഉണർവോടു കൂടി സന്തോഷത്തോടെ വീട്ടിലേക്ക് പോയി..
നല്ലൊരു മനുഷ്യനാകാൻ തീരുമാനിച്ച് കൊണ്ട്.
🔹നമ്മളും പലപ്പോഴും പ്രശ്ങ്ങളിലേക്കു കൂടുതൽ ശ്രദ്ധ കൊടുക്കും,
എന്നാൽ പകരം അതിനു പരിഹാരത്തിലേക്കു ശ്രദ്ധ കൊടുക്കുകയാണെങ്കിൽ അതിനുള്ള വഴിയും തെളിയും….
നമ്മുടെയൊക്കെ കാഴ്ചപ്പാടിലാണ് മാറ്റം വരേണ്ടത്…
നിരാശനാകാനല്ല നോക്കേണ്ടത്, ശുഭപ്രതീക്ഷയുള്ളവൻ ആകാനാണ്.
ഇത്തരം ചിന്തകൾ നിങ്ങളിലും, നിങ്ങളെ അഭിമുഖീകരിക്കുന്നവരിലും നിറക്കപ്പെടട്ടെ…
മുജീബുല്ല KM
സിജി കരിയർ ടീം
www.cigi.org
www.cigicareer.com