ഒരു പക്ഷേ ഇന്നുവരെ ജീവിച്ചിരുന്ന ശാസ്തജ്ഞന്മാരില്‍ എണ്ണം കൊണ്ട് ഏറ്റവും കൂടുതല്‍ കണ്ടുപിടുത്തങ്ങള്‍ ഒരാളിന്‍റെ പേരില്‍ ഉണ്ടെങ്കില്‍ അതു തോമസ് ആൽവാ എഡിസണിൻ്റെ പേരില്‍ തന്നെ ആയിരിക്കുമെന്നു സംശയമില്ല.
മെന്‍ലോ പാര്‍ക്കിലെ മാന്ത്രികന്‍ എന്നറിയപ്പെട്ട ഈ മനുഷ്യനെ ചെറുപ്പകാലത്തു വീട്ടില്‍ ഇരുത്തിയിട്ട് അമ്മയും അച്ഛനും പഠിപ്പിക്കുകയായിരുന്നു …
സ്കൂളിൽ നിന്ന് ഒഴിവാക്കപ്പെട്ട എഡിസണ് തുണ മാതാപിതാക്കളായിരുന്നു.
പുറമെ പുസ്തകങ്ങള്‍ വായിച്ചും അറിവ് തേടി.
കുടൂംബത്തെ സഹായിക്കാനായ് ട്രെയിനില്‍ മിഠായി വിറ്റും പത്രം വിറ്റും അദ്ദേഹം ചെറിയ വരുമാനം ഉണ്ടാക്കി മാതാപിതാക്കൾക്ക് ബലമേകിയിരുന്നു.
സ്റ്റേഷനിലെ ഉപയോഗ്യശൂന്യമായ ട്രെയിനില്‍ വെച്ച് ചില പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
ഒരിയ്ക്കൽ അപകടം ഉണ്ടായപ്പോൾ അതു നിര്‍ത്തേണ്ടി വരുന്നതുവരെ തുടർന്ന പ്രക്രിയയായിരുന്നു അത്.
വൈദ്യുത വിളക്ക്, സ്വനഗ്രാഫി യന്ത്രം, ആദ്യത്തെ വൈദ്യുത വിതരണ ലൈന്‍ എന്നിവയെല്ലാം എഡിസൺ എന്ന പ്രതിഭാശാലിയുടെ സംഭാവനകള്‍ ആയിരുന്നു.
ചെറുപ്പകാലത്തെ വ്യാപാരപരിചയം (മാർക്കറ്റിങ് ട്രിക്ക്) തന്‍റെ കണ്ടുപിടുത്തങ്ങള്‍ എങ്ങനെ വിറ്റു പണമാക്കി മാറ്റാന്‍ കഴിയുമെന്നു അദ്ദേഹത്തിനെ പഠിപ്പിച്ചു.
പതിനൊന്നോളം വ്യവസായസ്ഥാപനങ്ങള്‍ അതിലൂടെ അദ്ദേഹം ആരംഭിച്ചു.
അതില്‍ ഏറ്റവും വലുത് ജനറല്‍ ഇലക്റ്റ്രിക് എന്ന കമ്പനിയായിരുന്നു, ഇന്നും നിലനില്‍ക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനം .

അങ്ങനെ ശാസ്ത്രകാരന്‍ എന്ന നിലയിലും തികഞ്ഞ ബിസിനസ്കാരന്‍ എന്ന നിലയിലും അദ്വിതീയനായിരുന്ന എഡിസണ്‍ ചെറുപ്പം മുതലേ ബധിരന്‍ ആയിരുന്നു എന്ന കാര്യം എത്ര പേര്‍ക്കറിയാം.
ഏതാണ്ട് 15 വയസ്സിനും മുമ്പേ എഡിസണു ഒരു വിഷജ്വരം (scarlet fever) പിടിപെട്ടു, തല്‍ഫലമായി അദ്ദേഹ ത്തിന്‍റെ കേൾവി കുറഞ്ഞു കൊണ്ടിരുന്നു, ക്രമേണ അദ്ദേഹത്തിന്‍റെ ശ്രവണ ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടു.
ഈ വൈകല്യവും അദ്ദേഹം തനിക്കു കൂടുതല്‍ ജോലി ചെയ്യാനുള്ള അവസരം ഉണ്ടാക്കിത്തന്നു എന്ന് വിശ്വസിച്ചു.
മോഴ്സ് കോഡ് കണ്ടു പിടിക്കുമ്പോള്‍ പോലും അദ്ദേഹത്തിന്‍റെ കേൾവി വളരെ കുറവായിരുന്നു.
അതു കൊണ്ടായിരുന്നോ അറിയില്ല സഹപ്രവര്‍ത്തകയായിരുന്ന മേരിയൊടൂ വിവാഹാഭ്യര്‍ത്ഥന നടത്തിയതു പോലും മോഴ്സ് കോഡില്‍ ആയിരുന്നു (പിന്നീടു എഡിസണും മേരിയും വിവാഹിതരായി)

മക്കളെ, ശാരീരിക വൈകല്യങ്ങളെ തൊട്ട് നിരാശരാകരുത്. അതിൽ നിന്ന് പോസിറ്റീവ് ഊർജ്ജത്തെ ഉത്തേജിപ്പിച്ച് ഉയരങ്ങളിലേക്ക് കുതിക്കാൻ നിങ്ങളും ശ്രമിക്കണം. നിങ്ങൾക്കും കൂടിയുള്ളതാണീ ലോകം. അവസരങ്ങൾ എത്തിപ്പിടിക്കാൻ നിങ്ങൾക്കുമാകും. പരിശ്രമങ്ങൾക്ക് ഫലം കിട്ടാതിരിക്കില്ല, എഡിസണിൻ്റെ ജീവിതം അതാണ് നമ്മോട് പഠിപ്പിക്കുന്നതും….

✍️ മുജീബുല്ല KM
കരിയർ R&D ടീം, സിജി ഇൻറർനാഷനൽ
www.cigii.org

Related Posts

Leave a Reply

Your email address will not be published. Required fields are marked *