സ്വന്തത്തെ അറിഞ്ഞ് മുന്നോട്ടു കുതിച്ചാൽ വിജയം നമ്മെ തേടി വരും

സ്വന്തത്തെ അറിഞ്ഞ് മുന്നോട്ടു കുതിച്ചാൽ വിജയം നമ്മെ തേടി വരും

ഒരിക്കൽ ഒരു മനുഷ്യൻ ഒരു ആനത്താവളത്തിൻ്റെ ഓരത്ത് കൂടി നടക്കുകയായിരുന്നു. അപ്പോൾ ആ മനുഷ്യന്റെ കണ്ണിൽപ്പെട്ട അതിശയിപ്പിക്കുന്ന കാര്യം, ആനകളെ എല്ലാം ചങ്ങലക്കു പകരം ഒരു ചെറിയ കയർ മാത്രം ഉപയോഗിച്ച് കെട്ടിയിരിക്കുന്നു എന്നതായിരുന്നു.

ഇത് കണ്ട ആ മനുഷ്യൻ അതിശയപ്പെട്ടു ആലോചിച്ചു,
“എന്ത് കൊണ്ട് ഇത്രയും ചെറിയ കയർ ഉപയോഗിച്ച് കെട്ടിയിട്ടും, ആ ആനകൾ നിസാരമായി കെട്ട് പൊട്ടിച്ചു രക്ഷപെട്ടു പോകാത്തത്.”

കൗതുകം പൂണ്ട ആ മനുഷ്യൻ അവിടുത്തെ ആനകളെ പരീശിലിപ്പിക്കുന്ന ആളിൻ്റെ അടുത്ത് ചെന്നു, അവരോട് ചോദിച്ചു,
“ഇത്ര ചെറിയ കയർ ഉപയോഗിച്ച് കെട്ടിയിട്ടും ആനകൾ എന്ത് കൊണ്ടാണ് കെട്ട് പൊട്ടിച്ചു രക്ഷപെടാത്തത് “.

അപ്പോൾ ആ പരീശലകൻ അയാളോട് പറഞ്ഞു,
” ഈ ആനകൾ കുഞ്ഞുങ്ങൾ ആയിരിക്കുമ്പോൾ മുതൽ ഈ ചെറിയ കയർ ഉപയോഗിച്ച് ആണ് കെട്ടിയതു.
ആ ചെറുപ്രായത്തിൽ അത്തരം കയർ മതിയാരുന്നു.
ആനകൾ വളർന്നു കഴിഞ്ഞപ്പോളും അത് വിശ്വസിക്കുന്നത് ആ കയർ അതിനു പൊട്ടിക്കാൻ കഴിയില്ല എന്നാണ്.
അത് കൊണ്ട് അവകൾ അതിനു ശ്രമിക്കാറുമില്ല “.

ആനക്കുഞ്ഞിൽ നിന്ന്‌ പ്രായമുള്ള ആനകളായിട്ടും ആ ആനകൾ തങ്ങളുടെ മനസ്സിൽ ഒരു വിശ്വാസം വച്ച് പുലർത്തുന്നു,
അതിനു ആ കയറു പൊട്ടിക്കാൻ അതിന്റെ ശക്തിക്കു പറ്റില്ല എന്ന വിശ്വാസം.

ഇത് പോലെ ആണ് നമ്മളുടെയും ജീവിതം,
നമ്മളെ കൊണ്ട് കഴിയില്ല എന്ന് നമുക്ക് ചുറ്റുമുള്ള ലോകം ചെറുപ്പം മുതൽ പറയുമ്പോൾ നമ്മളൊക്കെ അത് വിശ്വസിക്കുകയും, വിജയത്തിന് വേണ്ടി നമുക്കാവുന്നത് ചെയ്യാതിരിക്കയും ചെയ്യുന്നു.
നമ്മുടെ ഉള്ളിൽ ഉള്ള, നമ്മിലന്തർലീനമായ കഴിവിനെ കണ്ടെത്തി നമ്മൾക്ക് വിജയിക്കാൻ കഴിയും എന്ന് വിശ്വസിച്ചു കൊണ്ട് പരിശ്രമിക്കുകയാണെങ്കിൽ വിജയങ്ങൾ നമ്മോടോപ്പം തീർച്ചയായും വരും.
അതെ, നമ്മളെ അറിഞ്ഞ് നമ്മൾ ശ്രമിക്കണം, എങ്കിൽ വിജയവഴികൾ നമ്മുടെതായി മാറും.

മുജീബുല്ല KM
സിജി കരിയർ ടീം
കോ-ഡയരക്ടർ
00971509220561
www.cigi.org
www.cigii.org
www.cigicareer.com