പഠിച്ചിറങ്ങൂ സെക്രട്ടേറിയല്‍ പ്രാക്ടീസ്…. ജോലി കയ്യെത്തും ദൂരത്ത്

പഠിച്ചിറങ്ങൂ സെക്രട്ടേറിയല്‍ പ്രാക്ടീസ്…. ജോലി കയ്യെത്തും ദൂരത്ത്

2020-21 ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള
തിയതി 27.10.2020

പത്താം ക്ലാസിന് ശേഷം അധികമൊന്നും പഠിക്കാതെ തന്നെ ജോലി വേണമെന്നുള്ളവർക്ക് തിരഞ്ഞെടുക്കാവുന്നതാണ് സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്സ്. സംസ്ഥാന സര്ക്കാിരിന്റെോ സാങ്കേതിക വിദ്യാഭ്യാസ വകുപ്പാണ് ഈ ഡിപ്ലോമ കോഴ്സ് നടത്തുന്നത്.

എന്താണ് പഠിക്കുവാനുള്ളത്

ഷോര്ട്ട് ഹാന്ഡ്, ടൈപ്പ് റൈറ്റിങ്ങ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം (വേഡ് പ്രൊസസിങ്) ഇവയാണ് പ്രധാന പാഠ്യ വിഷയങ്ങള്‍.

യോഗ്യതയും കാലാവധിയും

എസ് എസ് എല്‍ സി അല്ലെങ്കില്‍ ടി എച്ച് എസ് എല്‍ സി ആണ് യോഗ്യത. പ്ലസ് ടു പാസായവര്ക്ക് 10 മാര്ക്ക് ഗ്രേസ് മാര്ക്കു ണ്ട്.
60 സീറ്റ് വീതമുള്ള ഈ കോഴ്സിന്റെ കാലാവധി 2 വർഷമാണ്.

ജോലി സാധ്യത

സർക്കാര്‍ സർവീസില്‍ സ്റ്റെനോഗ്രാഫര്‍, ടൈപ്പിസ്റ്റ് തസ്തികകളിലും സെക്രട്ടേറിയേറ്റില്‍ റിപ്പോർട്ടര്‍, പോളിടെക്നിക് കോളേജുകളില്‍ ഇന്സ്ട്രക്ടര്‍ തസ്തികകളിലും ജോലി നേടുവാന്‍ പര്യാപ്തമാണീ കോഴ്സ്.
സ്വകാര്യ മേഖലയിലും അവസരങ്ങളുണ്ട്. പ്രൈവറ്റ് സെക്രട്ടറിയായോ ഓഫീസ് അസിസ്റ്റന്റ് ആയോ ജോലി നോക്കാം.

എവിടെ പഠിക്കാം

സംസ്ഥാനത്തെ 17 ഗവ. കൊമേഴ്സ്യല്‍ ഇന്സ്റ്റി റ്റ്യൂട്ടുകളിലുമാണ് കോഴ്സ് നടത്തുന്നത്.
വിവിധ സ്ഥലങ്ങളിലെ സ്ഥാപനങ്ങള്‍.

തിരുവനന്തപുരം: മണ്ണന്തല, നാലാഞ്ചിറ – 0471 2540494

കൊല്ലം: നെല്ലിപ്പള്ളി, പുനലൂര്‍ – 0475 2229670

ആലപ്പുഴ: ഇരുമ്പുപാലം പി ഓ, കല്ലുപാലം – 0477 2237175

കോട്ടയം: ഏറ്റുമാനൂര്‍ – 0481 2537175, ളാലം, പാലാ – 04822 2201650

ഇടുക്കി: കാഞ്ചിയാര്‍, കട്ടപ്പന – 04868 8271058

എറണാകുളം: കലൂര്‍, കോതമംഗലം – 04855 2828557, പോത്താനിക്കാട്, മൂവാറ്റുപുഴ – 0485 2564709

തൃശൂര്‍: അഷ്ടമിച്ചിറ, മാള – 0480 2892619

പാലക്കാട്: നൂറാണി – 04912 2532371

മലപ്പുറം: മഞ്ചേരി, കരുവമ്പ്രം വെസ്റ്റ് – 0483 2761565

കോഴിക്കാട്: കോറയങ്ങാട് സ്ട്രീറ്റ്, കൊയിലാണ്ടി – 0496 2624060, കല്ലാച്ചി, വടകര – 0496 2554300

കണ്ണൂര്‍: തളിപ്പറമ്പ്, ചെറുകുന്ന്, കണ്ണപുരം – 0497 2861819

വയനാട്: മീനങ്ങാടി ഗവ: കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്

കൂടുതലറിയാൻ

http://www.sitttrkerala.ac.in

http://www.dtekerala.gov.in

വിവരം നൽകുന്നത്
Mujeebulla KM
CIGI ഇൻ്റർനാഷനൽ കരിയർ R&D ടീം