പലരും ചോദിക്കുന്നു, ശശി തരൂറും മുരളി തുമ്മാരുകുടിയുമൊക്കെ UN എന്ന ഐക്യരാഷ്ട്രസംഘടനയുടെ ഭാഗമായവരല്ലോ; അവരെ പോലെ ഒരു UN ജോലിക്ക് എന്താണ് വഴി.. ഐക്യരാഷ്ട്ര സഭ എന്നത് ഒറ്റ സ്ഥാപനമല്ല. ഇപ്പോഴത്തെ ഐക്യരാഷ്ട്ര സഭ സ്ഥാപിക്കുന്നതിനു മുൻപേയുള്ള അന്താരാഷ്ട്ര തൊഴിൽ സംഘടന തൊട്ട് ഐക്യരാഷ്ട്ര യൂണിവേഴ്സിറ്റി വരെ അമ്പതിലധികം സ്ഥാപനങ്ങൾ ചേർന്ന ഒരു സംവിധാനമാണ് ഐക്യരാഷ്ട്ര…
ചെറിയൊരു ഉദാഹരണമിതാ… അമേരിക്കയുടെ സ്പേസ് ഓര്‍ഗനൈസേഷനായ നാസ, ബഹിരാകാശ യാത്രികരെ ബഹിരാകാശത്തേയ്ക്ക് അയക്കുവാന്‍ തയ്യാറെടുത്തപ്പോള്‍ നേരിട്ട പ്രധാന പ്രശ്നങ്ങളിലൊന്നായിരുന്നു പൂജ്യം ഗ്രാവിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന പേന കണ്ടുപിടിക്കുക എന്നത്. കാരണം പൂജ്യം ഗ്രാവിറ്റിയില്‍ പേനയിലെ മഷി പേപ്പറിലേക്ക് പടരുകയില്ല. പേപ്പറിൽ വിവരങ്ങൾ പകർത്താനായി വഴികൾ തേടി അവസാനം ഏകദേശം പത്തു വര്‍ഷവും 12 മില്യന്‍ ഡോളറും ചെലവഴിച്ച്…
കുട്ടികളെ അവരുടെ താത്പര്യവും അഭിരുചിയുമറിഞ്ഞ് വേണം നമ്മൾ ഗൈഡ് ചെയ്യാൻ. അഭിരുചി അറിഞ്ഞ് മാർഗ്ഗ നിർദ്ദേശമേകിയാൽ വിദ്യാർത്ഥികൾക്ക് ശരിയായ വഴിയിലൂടെ കരിയർ കണ്ടെത്താനാകുമെന്നത് യാഥാർത്ഥ്യമാണ്. ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇതിനെ നമുക്ക് അടുത്തറിയാം. എട്ട് വയസ്സുകാരിയായ ഗില്ലിയൺ എന്ന പെൺകുട്ടി സ്കൂൾ പഠനത്തിൽ വളരെ പിന്നിലായിരുന്നു. കൈയ്യക്ഷരം വളരെ മോശമായതിനാലും പഠനവൈകല്യങ്ങൾ ഉള്ളതുകൊണ്ടും അവൾക്ക് പരീക്ഷകളിൽ…